December 04, 2006

അന്തര്‍ദ്ദേശീയ റൊബോട്ടിക്സിലെ മലയാളി സാന്നിദ്ധ്യം

റൊബോട്ടുകളെ ഏറെ സ്നേഹിയ്ക്കുന്ന ഈ മലയാളി "ഡോക്ടറെ" നിങ്ങള്‍ക്കറിയാമോ?...ഡോ:പ്രഹ്ലാദ്‌ വടക്കേപ്പാട്ടിനെ...

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സിംഗപ്പൂരില്‍ അസി:പ്രൊഫസ്സറായ ഡോ:പ്രഹ്ലാദ്‌, റൊബോട്ടിക്‌ രംഗത്തും മറ്റു അനുബന്ധ മേഖലകളിലും പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്‌.അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഹ്യുമനോയിഡ്‌ റൊബോട്ടുകള്‍, "മനുസ്‌" , ഫിറ (ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റൊബോട്ട്‌ സോക്കര്‍ അസ്സോസിയേഷന്‍)യുടെ കഴിഞ്ഞ മൂന്നു വേള്‍ഡ്‌കപ്പുകളിലും സിംഗപ്പൂര്‍ റൊബോട്ടിക്‌ ഗെയിംസ്‌ തുടങ്ങിയ അന്താരാഷ്ട്ര മല്‍സരങ്ങളിലും തുടര്‍ച്ചയായി നിരവധി സമ്മാനങ്ങള്‍ക്കര്‍ഹമായിട്ടുണ്ട്‌. ഡിസ്ട്രിബൂട്ടഡ്‌ റൊബോട്ടിക്‌ സിസ്റ്റംസ്‌,ഡി.എന്‍.എ.കമ്പ്യൂട്ടിംഗ്‌,ന്യൂറൊ-ഫസ്സി കണ്‍ട്രോളേര്‍സ്‌,ഇന്റെലിജെന്റ്‌ കണ്‍ട്രോള്‍ ടെക്‌നിക്‌ തുടങ്ങിയ മേഖലകളില്‍ ഗവേഷണതല്‍പ്പരനായ ഡോ:പ്രഹ്ലാദ്‌, ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ ഹ്യുമനോയിഡ്‌ റൊബോട്ടിക്സിന്റെ അസ്സോസിയേറ്റ്‌ എഡിറ്റര്‍ കൂടിയാണ്‌..

ഗള്‍ഫ്‌ ന്യൂസിലും കൊറിയന്‍,ചൈനീസ്‌ വാര്‍ത്താമാദ്ധ്യമങ്ങളിലും പരാമര്‍ശമുണ്ടായിരുന്ന ഇദ്ദേഹത്തെപ്പറ്റി ഈയിടെ മാതൃഭൂമിയിലും മനോരമയിലും ലേഖനങ്ങള്‍ വന്നിരുന്നു.ഏഷ്യാനെറ്റ്‌ സുപ്രഭാതം പരിപാടിയിലെ ഒരഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചത്‌, റൊബോട്ടുകളും മനുഷ്യരും സമരസപ്പെട്ട്‌ പ്രവര്‍ത്തിയ്ക്കുന്ന ഒരുകാലം അനധിവിദൂരഭാവിയില്‍ത്തന്നെ ഉണ്ടാവുമെന്നാണ്‌....

പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിയായ ഡോ:വടക്കേപ്പാട്ട്‌,മംഗലാംകുന്ന് കാട്ടുകുളം ഹൈസ്ക്കൂളില്‍ നിന്നാണ്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും,രണ്ടാം റാങ്കോടെ എഞ്ചിനിയറിംഗ്‌ ബിരുദവും ചെന്നൈ ഐ.ഐ.ടി.യില്‍നിന്നും എം.ടെക്‌-ഉം ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം, ഭാര്യയും മകനുമൊത്ത്‌ സിംഗപ്പൂരില്‍ സ്ഥിരതാമസമാണ്‌...വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉതകുന്ന ഇത്തരം റൊബോട്ടുകളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം നടത്തുന്ന ,"റൊബാട്ട" എന്ന കമ്പനിയുടെ സാരഥി കൂടിയാണ്‌, ഡോ:പ്രഹ്ലാദ്‌.


---(കൂടുതല്‍ വിവരങ്ങള്‍ക്കായി വലതു വശത്തെ ശൃംഖലയിലുള്ള, അദ്ദേഹത്തിന്റെ സൈറ്റില്‍ അമര്‍ത്തുക..)

5 comments:

ഗുപ്തന്‍സ് said...

മലയാളിയായ ഈ റൊബോട്ടുകളുടെ "ഡോക്ടറെ' പരിചയപ്പെടുത്തുന്നു.....ആശീര്‍വദിച്ചാലും......

--കൊച്ചുഗുപ്തന്‍

സു | Su said...

ഡോ.പ്രഹ്ലാദിനെ പരിചയപ്പെടുത്തിയതില്‍ നന്ദി.


qw_er_ty

Shiju said...

---(കൂടുതല്‍ വിവരങ്ങള്‍ക്കായി വലതു വശത്തെ ശൃംഖലയിലുള്ള, അദ്ദേഹത്തിന്റെ സൈറ്റില്‍ അമര്‍ത്തുക..)

വലതു വശത്ത് ശൃംഖല കണ്ടില്ല

Anonymous said...

സൂ: നന്ദി..

ഷിജു: ബ്ലോഗിന്റെ ഹോം പേജിലെ ശൃംഖല (ലിങ്ക്‌)യെപ്പറ്റിയാണ്‌ സൂചിപ്പിച്ചത്‌..

(അല്ലെങ്കില്‍ ,ഈ കമന്റിലെ മുകളിലത്തെ കൊച്ചുഗുപ്തനില്‍ അമര്‍ത്തിയാലും മതി.)

തേടിയെത്തിയതിന്‌ നന്ദി..

വിഷ്ണു പ്രസാദ് said...

നല്ല പോസ്റ്റ്.ടി.വി യില്‍ റൊബോട്ടിക് ഗെയിമുകള്‍ കണ്ടിട്ടുണ്ട്.
‘റൊബോട്ടുകളും മനുഷ്യരും സമരസപ്പെട്ട്‌ പ്രവര്‍ത്തിയ്ക്കുന്ന ഒരുകാലം അനധിവിദൂരഭാവിയില്‍ത്തന്നെ ഉണ്ടാവുമെന്നാണ്‌’
എന്ന പരാമര്‍ശം രസകരമായി.