October 02, 2010

ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്...

.ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കണം .....

പലപ്പോഴായി കേട്ടു തഴമ്പിച്ച ആ പല്ലവി സുഹൃത്തിന്റെ നാവില്‍ നിന്നും വീണ്ടും ഉതിര്‍ന്നപ്പോള്‍ അവന്‍ അറിയാതെതന്നെ അവന്റെ മനസ്സില്‍ ഗ്രാമവും പുഴയും പാടവും എല്ലാം ഓരോന്നായി തെളിഞ്ഞുവരാന്‍ തുടങ്ങി.....പണ്ടത്തെ മഴക്കാലം എന്തൊരു രസമായിരുന്നു....ഇടമുറിയാതെ ഇമ്പമായ് പെയ്യുന്ന ഇടവപ്പാതിയായാലും ഇടിവെട്ടി തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷമായാലും അന്നു മഴക്കാലത്തിനെ കുട്ടികള്‍ ഏറെ സ്നേഹിച്ചിരുന്നു...തോരാതെ പെയ്യുന്ന മഴയില്‍ പേരിനൊരു കുടയും പിടിച്ച് വെള്ളം തെറിപ്പിച്ച് ഉച്ചത്തില്‍ പാട്ടും പാടി ഒറ്റയ്ക്കു സ്കൂള്‍ വിട്ടു വരുമ്പോഴത്തെ സുഖം ഒന്നു വേറെ തന്നെയായിരുന്നല്ലോ. രണ്ടു ദിവസത്തെ മഴയില്‍ത്തന്നെ തോടും പാടവും ഒന്നായി തൊട്ടടുത്ത കുന്തിപ്പുഴയില്‍ ചേരുന്നതു കാണാന്‍ വൈകുന്നേരങ്ങളില്‍ എന്തു തിരക്കായിരിയ്ക്കും?..തോടിനു കുറുകെയുള്ള "ഒറ്റപ്പാല"ത്തിനു മുകളില്‍ വെള്ളമെത്തിയോ എന്നു ദിവസവും നോക്കാത്ത കുട്ടികള്‍ ചുരുക്കം...എത്തിയാല്‍ കുശാലായി. .സ്ക്കൂളില്‍ പോണ്ടല്ലോ.. രണ്ടു ദിവസമെങ്കിലും ആവും വെള്ളമിറങ്ങാന്‍ ...ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം?? ..വെള്ളമിറങ്ങിയാലോ..അവധിദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് പുഴവക്കത്തെ ചാട്ടുകുണ്ടില്‍ കുട്ടിക്കരണം മറഞ്ഞുള്ള മല്‍സരം.. ഒരു നാള്‍ ചാട്ടത്തിനിടയില്‍ പാറപ്പുറത്തു വീണതും താടി പൊട്ടിയതും വീട്ടില്‍ അറിഞ്ഞാലുള്ള തല്ലു പേടിച്ച് നേരെ അമ്മാവന്റെ വീട്ടില്‍ പോയതും എല്ലാം ഇന്നലത്തെ പോലെ അവന്റെ മനസ്സില്‍ പൊന്തി വന്നു..

..കുന്തിപ്പുഴയിലൂടെ വെള്ളം ഒരുപാടു ഒഴുകിപ്പോയി.....നാടാകെത്തന്നെ മാറി..വേനലിലും തലയുയര്‍ത്തി നിന്നിരുന്ന പുഴയും ശോഷിയ്ക്കുന്നുവോ?.മഴയ്ക്കുപോലും നാടു വേണ്ടെന്നായോ..തോടും പാടവും ഒന്നാവുന്നതു പോയിട്ട് തോടുതന്നെ നിറഞ്ഞാലായി....എപ്പോഴെങ്കിലും പെയ്യുന്ന മഴയെപ്പേടിച്ച് കുട്ടികള്‍ പുറത്തുതന്നെ ഇറങ്ങാതായി, അവരെ ഇറക്കാതായി....പാവം കുട്ടികള്‍... ഓര്‍മ്മിയ്ക്കാന്‍ പോലും ഒരു നല്ല മഴക്കാലം ഇന്നവര്‍ക്കില്ലാതെ പോയല്ലോ...

5 comments:

ഗുപ്തന്‍സ് said...

" പാവം കുട്ടികള്‍... ഓര്‍മ്മിയ്ക്കാന്‍ പോലും ഒരു നല്ല മഴക്കാലം ഇന്നവര്‍ക്കില്ലാതെ പോയല്ലോ..."

....

Abduljaleel (A J Farooqi) said...

മഴക്കാലം അതും കുട്ടിക്കാലത്തെ .....അനുഭവം തന്നെ aayirunnu athokke.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

പൊറാടത്ത് said...

മല്ലു എക്സ് ഡിയര്‍ വഴി ഇവിടെ എത്തിപ്പെട്ടു..

ഓര്‍മ്മയുണ്ടോ ഈ മുഖം??!! :)

കൊച്ചുഗുപ്തന്‍ said...

പിന്നെ..ഉണ്ടാവാതിര്യ്ക്ക്യോ....നാവികപര്‍വ്വത്തിലെ ആ ഏട് ഒരനുഭവം തന്നെ ആയിരുന്നല്ലോ....

ബ്ളോഗ് ചിലതൊക്കെ വായിച്ചു...നന്നായിട്ടുണ്ട്..ട്ടോ...