December 09, 2006

ബ്ലോഗര്‍ ചരിതം - ഒന്നാം ഭാഗം

ബ്ലോഗന്മാരേ ബ്ലോഗിനിമാരേ -ഈ
ബൂലോഗത്തിലെ 'ബുജി'യന്മാരേ

നീണ്ടു നിവര്‍ന്നു തൊഴുന്നേന്‍ -നിങ്ങടെ
ഫ്യൂസുകളൂരി ചാഞ്ഞുതൊഴുന്നേന്‍!!

എന്നാലിനിയീ കഥയുര ചെയ്യാം
ബ്ലോഗുലകത്തെ ഭീമന്മാരുടെ

കഥയാകുമ്പോള്‍ എന്തും പറയാം
വ്യഥയായ്‌ മാത്രമെടുത്തീടല്ലേ..

പതമില്ലാതെ പറഞ്ഞെന്നാലും
ഗദകൊണ്ടുത്തരമരുതേ അരുതേ !!

വര്‍ഷം രണ്ടോ മൂന്നു കഴിഞ്ഞു
മലയാളത്തില്‍ ബ്ലോഗു തുടങ്ങി.

ആശാന്മാരും ആശാട്ടികളും
രംഗം വാണു തമര്‍ത്തീടുന്നു...

പലരും പലവിധ പോസ്റ്റിനു പിറകേ
ഒന്നിനു പിറകേ ഒന്നൊന്നായി

ഓടിച്ചാടി നടക്കുമ്പോഴത
മുന്നില്‍ച്ചാടും 'കുറുക്കി'നൊരെണ്ണം...

'വായില്‍ വന്നത്‌ കോതയ്ക്ക്‌ പാട്ടെ'
ന്നറിയാതെങ്ങാന്‍ ഉരിയാടീകില്

‍പിന്നത്തെക്കഥ പറയ്‌വേ വേണ്ട
അന്നത്തേയ്ക്കിനി ഒന്നും വേണ്ട.!!

ചിലരെങ്ങാനും ആവേശത്താല്‍
'കവിത'യുമായ്‌ വന്നെന്നാകില്‍

ആരാച്ചാര്‍മാര്‍ പായും പിറകെ
'വാരഫല'ത്തിന്‍ പ്രേതവുമായി..

ചിലരാണെങ്കില്‍ തൊട്ടും തടവിയും
ഇനിയും ചിലരോ കൂമ്പ്‌ തകര്‍ത്തും!!..

ബൂലോഗത്തില്‍ ഉണ്ടൊരു ചേച്ചി
എല്ലാവര്‍ക്കും തണലായ്‌ ചേച്ചി

ചേച്ചിയ്ക്കാണേല്‍ പറയാനുള്ളത്‌
ആദ്യത്തേതിന്‌ നന്ദി നന്ദി...

അയല്‍പ്പക്കത്തെ ശ്രീമാന്‍ ഈയിടെ
'പ്രണയ'ത്തിന്‍ കവിതകളെഴുതി

പിന്മൊഴിയോ ഒരു 'ശത'മായി
പ്രണയമൊഴി പിന്നിലുമായി....

ചിലരാണെങ്കില്‍ 'കമ്മോണത്തെ'
തറവാട്ടിന്‍ മഹിമയുമായി

പോസ്റ്റായ പോസ്റ്റില്‍ എല്ലാം
പ്രതിഷേധ ക്കൊടികള്‍ കുത്തും...

.ഇനിയും ചിലര്‍ 'മനുഷ്യനെ മയക്കും
കറുപ്പെ'ന്നു വ്യവക്ഷിച്ചതുമായ്‌

ചുക്കായും 'ഇഞ്ചി'യുമായി
സായൂധ പ്പോരിനിറങ്ങും....

അതാ വരുന്നു മറ്റൊരു കൂട്ടര്‍
'അടച്ചുപൂട്ടും' ഭീഷണിയായി

'ഇടിവാളാ'യ്‌ വന്നവര്‍ ചിലരിന്
‍താക്കോലോ പുഴവെള്ളത്തില്‍....

ഏറനാടന്‍ മണ്ണിന്‍ 'ബോയിംഗ്‌'-
ഏറുപടക്കം എര്‍ത്തായിപ്പോയ്‌

പിന്നൊരു കുട്ടനിന്‍ കുട്ടി പ്രേമം
വയസ്സിന്‍പേരില്‍ ചീറ്റിപ്പോയി...

പാവം ചിലര്‍ മാവേലിയ്ക്കും
അയിത്തത്തിന്‍ കുപ്പായമിടും

അവസാനം മലയാളിയ്ക്കോ
ആരാധ്യന്മാര്‍ ഇല്ലെന്നാവും...

എന്നാലുണ്ട്‌ മറ്റൊരു കൂട്ടം
സംയമനത്തിന്‍ അമരക്കാരിവര്‍

ആവശ്യത്തിന്‌ ചാടിയിറങ്ങും
'പിന്നേം ശങ്കരന്‍ തെങ്ങില്‍ത്തന്നെ'...

ഇനിയുള്ളത്‌ 'ടെക്നോ പുലികള്‍'
പിന്നെക്കുറെ മാഷന്മാരും

കവിതകളില്‍ കയ്യൊപ്പുവുമായ്‌'
'പാഞ്ചാലി' , 'മഹേശ്വരി'മാരും...

......................................................
സഹൃദയരാം ബ്ലോഗന്മാരേ
ഇക്കഥ ഇവിടെ നിറുത്തിക്കോട്ടെ

ഇനിയൊരു ചാന്‍സ്‌ ലഭിയ്ക്കെന്നാകില്
‍വിട്ടവരെ അന്നു 'വധി'യ്ക്കാം.......
--------------------------------------
നാരായണ ജയ നാരായണ ജയ
അച്ചായന്‍ ജയജയ അഗ്രജന്‍ ജയജയ

ആസുരന്‍ ജയജയ അനംഗാരി ജയജയ
വിട്ടോര്‍ക്കും ജയജയ പെട്ടോര്‍ക്കും ജയജയ..

സൗഹൃദം ജയജയ ബൂലോഗം ജയജയ
മലയാളം ജയജയ എല്ലാര്‍ക്കും ജയജയ........................

23 comments:

കൊച്ചുഗുപ്തന്‍ said...

മാലോകരെ....കുറച്ചു കാലത്തെ ബ്ലോഗ്‌ പരിചയത്തില്‍ നിന്നും കിട്ടിയത്‌ വെച്ച്‌ കാച്ചിയതാണ്‌......

വിഷ്ണു മാഷേ ..ഈ ശിഷ്യനെ അനുഗ്രഹിയ്ക്കുക...

..കൊച്ചുഗുപ്തന്‍

സു | Su said...

തേങ്ങ.

പതിവുള്ള അഭിപ്രായമേയുള്ളൂ. നന്നായിട്ടുണ്ട്.:)

ikkaas|ഇക്കാസ് said...

പിടിച്ചോ, അടുത്ത തേങ്ങ കൊച്ചുഗുപ്തന്റെ തിരുനെറ്റിക്ക്!!
കൊറച്ചൂടിയൊക്കെ താളബോധത്തോടെ എഴുത് മനുഷ്യാ.

തറവാടി said...

കൊച്ചുഗുപ്തേട്ടാ , വായിച്ചു

Dilbaasuran said...

സ്മാള്‍ഗുപ്ത്,
സംഗതി കൊള്ളാം. ഒരരുക്കായിട്ടുണ്ട്. :-)

കുഞ്ചന്‍ നമ്പ്യാര്‍ said...

കൊച്ചുഗുപ്താ.. അല്പം “തറ“യായി പോയില്ലേ ഈ പാരഡി? എന്തു തോന്നുന്നു? താളം അല്പം പോലും ഇല്ല. വരികള്‍ താളത്തിനൊത്ത് നിന്നില്ലെങ്കില്‍ പാരഡി വെറും “ചവറായി” പോകും

കുട്ടന്മേനൊന്‍::KM said...

നന്നായീണ്ട് കൊച്ചുഗുപ്താ.. കുഞ്ചന്‍ നമ്പ്യാരോടിത് വേണ്ടായിരുന്നു.

വേണു venu said...

കൊച്ചു ഗുപ്ത്താ,
ഒള്ള കാര്യം പറഞ്ഞാല്‍ മതിയായിരുന്നു എന്നു തോന്നുന്നു. മേനോന്‍ പറഞ്ഞതു പോലെ പാവം നമ്പ്യാര്‍.

Maveli Keralam said...

കൊച്ചുഗുപതാ നന്നയിട്ടുണ്ട്.
പറ്യാനുള്ളതു നേരിട്ടുപറയാതിരിയ്ക്കാനാണല്ലോ നമ്പ്യാരും തുള്ളലിന്റെ fronting എടുത്തണിഞ്ഞത്.

പാവം ചിലര്‍ മാവേലിയ്ക്കും
അയിത്തത്തിന്‍ കുപ്പായമിടും

ഈഅയിത്തത്തിന്റെ നേരേ കൂളായി അങ്ങു നിന്നാമതി. കല്ലേച്ചി പണ്ടൊരു പോസ്റ്റില്‍ സ്വാതന്ത്ര്യവും അടിമത്വവും തമ്മിലുള്ള വൈരുധ്യത വെളിവാക്കുന്നുണ്ട്`. അതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതു മന്‍സിലക്കാന്‍ പെരുത്തു വിസമമുള്ള ഒരു വിഷയാ‍.

അഗ്രജന്‍ said...

എനിക്കെന്തായാലും ഇഷ്ടായി :)

വിശാല മനസ്കന്‍ said...

കൊച്ചു ഗുപ്താ..
കൊള്ളാം കൊള്ളാം.

kochugupthan said...

# സൂ.)...വളരെ നന്ദി..താങ്കളോട്‌ ബഹുമാനം കൂടുന്നേ ഉള്ളൂ...

# ഇക്കാസ്‌..).നന്ദി..ന്നാലും ശരിയ്ക്കും നെറ്റിയ്ക്ക്‌ തന്നാ കൊണ്ടത്‌ ..സാരല്ല്യ...തേങ്ങയല്ലേ ? പിക്കാസ്‌ ഒന്നുമല്ലല്ലോ?..തമാശയല്ലേ..മാഷേ

--താളം ,ങ്ക്‌ട്‌ വരണ്ടേ ഷ്ടാ...

# തറവാടി.) തേടിയെത്തിയതിന്‌ നന്ദി..
ദില്‍ബാസുരന്‍..)തേടിയെത്തിയതിന്‌ നന്ദി...

# നമ്പ്യാരേ..) ...ക്ഷമിയ്ക്ക്യ...
# കുട്ടന്മേനോന്‍..)..നന്ദി...പേരെടുത്തു പറയാതെ ഇതേ നിവൃത്തിയുള്ളൂ എന്നു തോന്നി..
# വെണു..)..നന്ദി..
# മാവേലി..) നന്ദി..അതാണ്‌ ഉദ്ദ്യേശിച്ചത്‌..
# അഗ്രജന്‍..)..തേടിയെത്തിയതിന്‌ വളരെ നന്ദി..
# വിശാല മനസ്ക്കന്‍..).തേടിയെത്തിയതിനും അഭിപ്രായത്തിനും വളരെ നന്ദി..

കൃഷ്‌ | krish said...

ബൂലോകം തുള്ളലിനു ശേഷമുള്ള ബ്ലോഗ്ഗര്‍ ചരിതം അടിപൊളിയായി.. വായിക്കുമ്പോള്‍ താളം ലേശം പോരാ ..ന്നു തോന്നണു..
ന്നാലും മ്മടെ നമ്പ്യാരെ കൂട്ടുപിടിച്ച്‌ തുള്ളാംന്ന്‌ നിരീച്ചു ല്ലേ.. ഈ ബ്ലോഗ്ഗന്മാരുടെ മണ്ടക്കെന്നെ ഇരിക്കട്ടെ.. ന്നാല്‌ തുള്ളലങ്ങ്‌ തൊടര്‌ാ.. ന്റെ കൊച്ചുഗുപ്തന്‍ നമ്പ്യാരേ..

കൃഷ്‌ | krish

കൊച്ചുഗുപ്തന്‍ said...

..കൃഷ്‌:)--ക്രിയാത്‌മകമായ അഭിപ്രായത്തിന്‌ വളരെ നന്ദി....

--അപ്പൊ താളമില്ല എന്നതാണ്‌ പ്രശ്നം അല്ലെ?..വിശകലനം ഓ.കെ? " പണ്ടൊരു നാളീ പട്ടണ നടുവില്‍...എന്ന രീതിയാണ്‌ ഉദ്ദ്യേശിച്ചിരുന്നത്‌....

..എല്ലാ വിമര്‍ശനങ്ങള്‍ക്കും നന്ദി...

kiranz said...

കൊച്ചൂസ്..കൊള്ളാട്ടോ..:)

പട്ടേരി l Patteri said...

:)
not bad :D
qw_er_ty

ബിന്ദു said...

എന്നെ കളിയാക്കാത്തതുകൊണ്ട് നന്നായി.:)തമാശാട്ടൊ.

qw_er_ty

കൊച്ചുഗുപ്തന്‍ said...

കിരണ്‍സിനും പട്ടേരിയ്ക്കും ബിന്ദുവിനും നന്ദി...ബിന്ദൂ.., ഇവിടെ വന്ന് രണ്ടുമാസമേ ആയിട്ടുള്ളൂ എന്നതിനാലും ഇത്തിരി സമയക്കുറവും ഒത്തിരി മടിയും ഒക്കെയായി എല്ലാ പൂമുഖത്തും എത്താന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ മതീല്ലോ..... അടുത്ത ലക്കത്തില്‍ (?) ഒരു കൈ നോക്കുന്നതായിരിയ്ക്കും..

Inji Pennu said...

ഈ കവിതേക്കൂടെയൊക്കെ മനുഷ്യന്മാരെ കളിയാക്കുമ്പൊ അത് എന്താണെന്നും കൂടി പറഞ്ഞു തന്നെങ്കില്‍ മനസ്സില്ലാക്കേങ്കിലും ചെയ്യായിരുന്നു....

ഞാനീ ബ്ലോഗ് ആദ്യായിട്ട് കാണാ..ഒരു സ്വാഗതം ഉണ്ടേ :)

കൊച്ചുഗുപ്തന്‍ said...

ഇഞ്ചീ...അത്‌ നമ്മള്‌ എഴുതിവെച്ചത്‌ എന്താണെന്ന് നമ്മളന്നെ പറയേണ്ടിവരാണ്‌ച്ച അത്ര സുഖം പോരാന്നാണ്‌ മതം...

ന്നാലും ഒന്നു പറയുന്നു...ആരേയും വേണം എന്നു വച്ച്‌ കളിയാക്കുകയല്ല... എന്റെ പരിമിതമായ സമയത്തിനുള്ളില്‍ നിന്നും കിട്ടിയ അറിവു വച്ച്‌ ഓരോരുത്തരുടേയും ചില 'പ്രത്യേകതകളെ' തമാശക്കണ്ണോടെ കാണാന്‍ ശ്രമിച്ചു എന്നു മാത്രം..എല്ലാം ശരിയായിക്കൊള്ളണമെന്നില്ല എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?..

പിന്നെ ഇഞ്ചിയുടെ കാര്യം...മതകാര്യങ്ങളെപ്പറ്റിയുള്ള വാഗ്വാദങ്ങള്‍ നടന്നിരുന്ന ഒരു പോസ്റ്റില്‍ ( ഷിജുവിന്റെ ബ്ലോഗാണെന്നു തോന്നുന്നു..) താങ്കല്‍ ചൂടോടെ പങ്കെടുത്തിരുന്നത്‌ കണ്ടത്‌ വെച്ചു കുറിച്ചതാണ്‌...അല്ലാതെ ഇതില്‍ "കൂലങ്കഷായ" മായി ചിന്തിയ്ക്കാനൊന്നുമില്ല കെട്ടോ....

...തേടിവന്ന് അഭിപ്രായം തുറന്ന് രേഖപ്പെടുത്തിയ ഇഞ്ചിയ്ക്ക്‌ പ്രത്യേകം നന്ദി...

കൊച്ചുഗുപ്തന്‍ said...
This comment has been removed by the author.
കരിങ്കാലി said...

അടി പൊളി ..ഇത്രെം ചെയ്ത കൊച്ചുഗുപ്ത്നു കുറച്ചു താളം കൂട്ടാനാണൊ പ്രിഗ്യാസം..

chithrakaran said...

പ്രിയ കൊച്ചു ഗുപ്തന്‍,
ഇപ്പോഴാണ്‌ കണ്ടത്‌. നന്നായിരിക്കുന്നു.
വിമര്‍ശനം വളരെ കുറവും, മുഖസ്തുതി വളരെ കൂടുതലും എന്നതാണ്‌ ബൂലൊകത്തിന്റെ രീതി.
വിമര്‍ശനത്തിന്റെ കുറവ്‌ എല്ലാവരും ചേര്‍ന്ന് നികത്തിയാല്‍ (അവരവരുടെ ശെയിലിയില്‍). ബൂലൊകം വളരെ നല്ല സ്ഥലമാകും... വരട്ടെ!